Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rahul Easwar

ദേ​വ​സ്വം ബോ​ര്‍​ഡ് സ​ത്യ​വാ​ങ്മൂ​ലം ദു​ര്‍​ബ​ലം: രാ​ഹു​ല്‍ ഈ​ശ്വ​ര്‍

തി​രു​വ​ന​ന്ത​പു​രം: സു​പ്രീം​കോ​ട​തി​യി​ലെ ശ​ബ​രി​മ​ല കേ​സി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ന​ല്‍​കി​യി​ട്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം ദു​ര്‍​ബ​ല​മെ​ന്ന് രാ​ഹു​ല്‍ ഈ​ശ്വ​ര്‍. ദേ​വ​സ്വം ബോ​ര്‍​ഡും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ശ​ക്ത​മാ​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 സു​പ്രീം​കോ​ട​തി​യു​ടെ ഒ​ന്പ​തം​ഗ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന ശ​ബ​രി​മ​ല വി​ശ്വാ​സ സം​ബ​ന്ധ​മാ​യ കേ​സ് ഇ​ന്ത്യ​ന്‍ നീ​തി​ന്യാ​യ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റും. ഹി​ന്ദു, മു​സ്‌​ലിം, ക്രി​സ്ത്യ​ന്‍, പാ​ഴ്‌​സി അ​ട​ക്ക​മു​ള്ള വി​ശ്വാ​സ​ങ്ങ​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​കും. മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ നി​ല​നി​ല്‍​പ്പു​ത​ന്നെ ഈ ​കേ​സി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​റ​ഞ്ഞു.

Kerala

'മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോ?': രാഹുൽ ഈശ്വര്‍

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം പീഡന പരാതിയിലും സംശയം ഉന്നയിച്ച് രാഹുൽ ഈശ്വര്‍. മുഖത്തടിക്കുകയും പീഡിപ്പിക്കുകയും ചെയ്തശേഷം ആരെങ്കിലും ഫ്ലാറ്റ് വാങ്ങാൻ സഹായിക്കുമോയെന്ന് രാഹുൽ ഈശ്വര്‍ ചോദിച്ചു.

പീഡനം നടന്നശേഷം അയാളുമായി സംഭാഷണം നടത്തി രണ്ട് ബെഡ് റൂം ഫ്ലാറ്റ് വേണോ അതോ മൂന്ന് ബെഡ് റൂം ഫ്ലാറ്റ് വേണോയെന്ന് ചോദിക്കുമോ? പരാതികളെല്ലാം മുഖ്യമന്ത്രിക്കാണ് നൽകുന്നതെന്നും എല്ലാം പബ്ലിസിറ്റി കിട്ടാൻ വേണ്ടിയാണെന്നും രാഹുൽ ഈശ്വര്‍ ആരോപിച്ചു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡനക്കേസിലെ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹര്‍ജി നൽകിയ അന്വേഷണ സംഘത്തിന്‍റെ നടപടിക്കെതിരേയും രാഹുൽ ഈശ്വര്‍ പ്രതികരിച്ചു.

ജനുവരി 19ന് ഹാജരാകണമെന്ന കോടതിയുടെ നോട്ടീസ് ഇപ്പോൾ വന്നിട്ടുണ്ടോ എന്നറിയില്ലെന്നും തന്‍റെ ജാമ്യം റദ്ദാക്കാൻ പോലീസ് നിസാര കാരണങ്ങൾ നിരത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Kerala

അ​തി​ജീ​വി​ത​യെ വീ​ണ്ടും അ​പ​മാ​നി​ച്ചു; രാ​ഹു​ൽ ഈ​ശ്വ​റി​ന് നോ​ട്ടീ​സ് അ​യ​ച്ച് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി അ​ന്വേ​ഷ​ണ സം​ഘം.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ അ​റ​സ്റ്റി​ലാ​യ​ത്. എ​ന്നാ​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ രാ​ഹു​ൽ ഈ​ശ്വ​ർ യു​വ​തി​യെ വീ​ണ്ടും അ​പ​മാ​നി​ച്ചെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ കോ​ട​തി രാ​ഹു​ൽ ഈ​ശ്വ​റി​ന് നോ​ട്ടീ​സ് അ​യ​ച്ചു. ഈ ​മാ​സം 19ന് ​നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യോ ഹാ​ജ​രാ​ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ, പ​രാ​തി​ക്കാ​രി​ക്കെ​തി​രെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്ത​രു​തെ​ന്ന് കോ​ട​തി ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഈ ​വ്യ​വ​സ്ഥ ലം​ഘി​ക്ക​പ്പെ​ട്ടു​വെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ഒ​രു പോ​ക്സോ കേ​സ് കൂ​ടി വ​രു​മോ? സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ അ​നു​കൂ​ലി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ രം​ഗ​ത്ത്. മൂ​ന്നാ​മ​ത്തെ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ പ്ര​തി​ക​ര​ണം. രാ​ഹു​ൽ കു​റ്റ​ക്കാ​ര​നാ​ണ് എ​ന്ന് തെ​ളി​ഞ്ഞാ​ൽ ആ​രും സ​പ്പോ​ർ​ട്ട് ചെ​യ്യി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രാ​തി ആ​ർ​ക്കെ​തി​രെ​യും ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

"ര​ണ്ടാ​മ​ത്തെ പ​രാ​തി​യി​ൽ കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ആ​ദ്യ​ത്തെ പ​രാ​തി നി​ല​നി​ൽ​ക്കി​ല്ല എ​ന്ന് പ​റ​ഞ്ഞു. ര​ണ്ട് പ​രാ​തി​യി​ലും പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ ഒ​ന്നി​ച്ചാ​ക്കി സാ​മ്പ​ത്തി​ക ചൂ​ഷ​ണം കൂ​ടി ചേ​ർ​ത്ത് പു​തി​യൊ​രു പ​രാ​തി​യാ​ക്കി.'-​രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

"പോ​ലീ​സി​നെ ദു​രു​പ​യോ​ഗം ചെ​യ്യാ​നാ​ണെ​ങ്കി​ൽ എ​ല്ലാ സം​സ്ഥാ​ന​ത്തും അ​ത് സാ​ധ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഒ​രു പോ​ക്സോ കൂ​ടി വ​രു​മെ​ന്ന് എ​നി​ക്ക് സം​ശ​യ​മു​ണ്ട്’.- രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി ആ​രാ​ണെ​ന്ന് പു​റ​ത്ത് പ​റ​യാ​ൻ പ​റ്റി​ല്ല. ഭ്രൂ​ണ​ത്തി​ന്‍റെ തെ​ളി​വ് ഉ​ണ്ടെ​ന്ന് പ​റ​യു​ന്നു. ശ​രി​യാ​ണോ എ​ന്ന് അ​റി​യി​ല്ല. രാ​ഹു​ലി​നെ കു​ടു​ക്കി​യ​താ​ണോ എ​ന്ന് അ​റി​യി​ല്ലെ​ന്നും നാ​ളെ മ​റ്റ് പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യും ഇ​ത്ത​രം പ​രാ​തി വ​രാ​മെ​ന്നു​മാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ വാ​ദം.

Kerala

ത​ന്ത്രി​യെ കു​ടു​ക്കി​യ​ത് അ​നീ​തി: രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ലൂ​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ 2026 നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു വേ​​​ണ്ടി​​​യു​​​ള്ള ‘ഇ​​​ല​​​ക്‌​​​ഷ​​​ൻ പ്ര​​​തി​​​രോ​​​ധ കാ​​​ന്പ​​​യി​​​ൻ’ ലോ​​​ഞ്ച് ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​ക്ടി​​​വി​​​സ്റ്റ് രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ.

ത​​​ന്ത്രി​​​യെ കു​​​ടു​​​ക്കി​​​യ അ​​​നീ​​​തി​​​ക്കെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ ഇ​​​ട​​​പെ​​​ടണ​​​മെ​​​ന്നും രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

സൈബര്‍ അധിക്ഷേപ പരാതി: രാഹുൽ ഈശ്വറിന്‍റെ മുൻകൂര്‍ ജാമ്യം ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതിജീവിതയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ വീഡിയോ പങ്കുവച്ചെന്നാണ് പുതിയ പരാതി. അതേസമയം, രാഹുൽ ഈശ്വറിനെതിരേ സംസ്ഥാന സർക്കാരിന്‍റെ നിലപാട് ഇന്ന് കോടതി തേടും.

എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന​ക്കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യ​ത്.

രാ​ഹു​ൽ ഈ​ശ്വ​ർ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യ​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ രാ​ഹു​ൽ ഈ​ശ്വ​ര്‍ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞ​ത് വ​സ്തു​ത മാ​ത്ര​മാ​ണ്.

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ വീ​ഡി​യോ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ നേ​ര​ത്തെ റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു.

 

Kerala

എ​ന്തൊ​രു ക​ഷ്ട​മാ​ണ്; നാ​ട്ടി​ൽ‌ സ​ത്യ​വും നീ​തി​യു​മി​ല്ലേ: രാ​ഹു​ൽ ഈ​ശ്വ​ർ

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ ആ​ക്ര​മ​ണ​മെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രാ​ഹു​ൽ ഈ​ശ്വ​ർ. എ​ന്തൊ​രു ക​ഷ്ട​മാ​ണ് ഇ​ത്. ന​മ്മു​ടെ നാ​ട്ടി​ൽ സ​ത്യ​വും നീ​തി​യും ഇ​ല്ലേ. വി​മ​ർ​ശ​ന​ങ്ങ​ളെ ഭ​യ​ന്ന് ചി​ല​ർ നി​യ​മ​ത്തെ ആ​യു​ധ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ്.

എ​തി​ർ സ്വ​ര​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കു​ന്ന ഈ ​പ്ര​വ​ണ​ത ന​ല്ല​താ​ണോ​യെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ ചോ​ദി​ച്ചു. പു​രു​ഷ ക​മ്മീ​ഷ​ൻ വ​ര​ണം. താ​ൻ ഒ​രു ജാ​മ്യ വ്യ​വ​സ്ഥ‌​യും ലം​ഘി​ച്ചി​ട്ടി​ല്ല. പു​രു​ഷ​ന്മാ​ർ​ക്ക് നീ​തി കി​ട്ട​ണ​മെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സി​ലെ ഇ​ര​യെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രെ അ​തി​ജീ​വി​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. രാ​ഹു​ൽ ഈ​ശ്വ​ർ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചെ​ന്നും ഇ​ത് ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നു​മാ​ണ് അ​തി​ജീ​വി​ത​യു​ടെ പ​രാ​തി.

 

 

 

Kerala

വീ​ണ്ടും അ​ധി​ക്ഷേ​പ വീ​ഡി​യോ; രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് അ​തി​ജീ​വി​ത

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് അ​തി​ജീ​വി​ത പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ വീ​ണ്ടും വീ​ഡി​യോ പ​ങ്കു​വെ​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പ​രാ​തി.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ്ര​തി​യാ​യ ആ​ദ്യ​ത്തെ പീ​ഡ​ന കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​റി​ന് എ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം മേ​ധാ​വി പൂ​ങ്കു​ഴ​ലി​ക്ക് ന​ൽ​കി​യ പ​രാ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സി​ന് കൈ​മാ​റി.

രാ​ഹു​ൽ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ വീ​ഡി​യോ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. 16 ദി​വ​സ​ത്തി​നു ശേ​ഷ​മാ​യി​രു​ന്നു ജാ​മ്യം ല​ഭി​ച്ച​ത്.

പ​രാ​തി​ക്കാ​രി​യെ അ​ധി​ക്ഷേ​പി​ക്ക​രു​ത് എ​ന്ന​ത​ട​ക്ക​മു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​യി​രു​ന്നു കോ​ട​തി ​രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ത​ന്‍റെ കു​ടും​ബം ത​ക​ർ​ത്ത​ത് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് അ​തി​ജീ​വി​ത​യു​ടെ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ പു​തി​യ വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചു. അ​തി​ജീ​വി​ത​യു​ടേ​ത് വ്യാ​ജ പ​രാ​തി​യാ​ണെ​ന്ന​ത് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് അ​തി​ജീ​വി​ത രാ​ഹു​ൽ ഈ​ശ്വ​റി​നെ​തി​രേ പു​തി​യ പ​രാ​തി ന​ൽ​കി​യ​ത്.

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​റി​ന് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ്ര​തി​യാ​യ ലൈം​ഗീ​ക​പീ​ഡ​ന​ക്കേ​സി​ലെ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക​മാ​ധ്യ​മം വ​ഴി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​റി​ന് ജാ​മ്യം.

സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്ക​രു​ത്, മ​റ്റ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട​രു​ത് എ​ന്നീ ഉ​പാ​ധി​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്. റി​മാ​ൻ​ഡി​ലാ​യി 16 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ര​ണ്ടു ത​വ​ണ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നു ശേ​ഷ​മാ​ണ് കോ​ട​തി ഇ​ന്ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റി​ഞ്ഞു​കൊ​ണ്ട് ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നും 16 ദി​വ​സ​മാ​യി ജ​യി​ലി​ല്‍ കി​ട​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​തു കാ​ര​ണ​മാ​ണ് ര​ണ്ടു​ത​വ​ണ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​തെ​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ലെ​ടു​ത്ത കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ സൈ​ബ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ളെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ക്കും വി​ധ​മു​ള്ള വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച​താ​യി ആ​രോ​പി​ച്ച് രാ​ഹു​ല്‍ ഈ​ശ്വ​ര്‍, കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ര്‍ എ​ന്നി​വ​ര​ട​ക്കം ആ​റ് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

യു​വ​തി​യു​ടെ വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്ത​ല്‍, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ദു​രു​പ​യോ​ഗം എ​ന്നീ വ​കു​പ്പു​ക​ളാ​ണു ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ര​ണ്ട് വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ളാ​ണി​വ. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത പു​ളി​ക്ക​നാ​ണ് ഒ​ന്നാം പ്ര​തി. അ​ഭി​ഭാ​ഷ​ക ദീ​പ ജോ​സ​ഫ്, ദീ​പ ജോ​സ​ഫ് എ​ന്നു പേ​രു​ള്ള മ​റ്റൊ​രു അ​ക്കൗ​ണ്ട് ഉ​ട​മ എ​ന്നി​വ​രാ​ണു ര​ണ്ടും മൂ​ന്നും പ്ര​തി​ക​ള്‍.

 

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​ർ വീ​ണ്ടും റി​മാ​ൻ​ഡി​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ല്‍ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ വീ​ണ്ടും റി​മാ​ന്‍​ഡി​ല്‍. രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും.

ക​സ്‌​റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ഹു​ലി​നെ വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ജാ​മ്യാ​പേ​ക്ഷ കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ര​ണ്ടു ത​വ​ണ ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് 12 ദി​വ​സ​മാ​യി രാ​ഹു​ൽ ഈ​ശ്വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

അ​തി​ജീ​വി​ത​യ്ക്ക് എ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ കേ​സി​ൽ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ ക​ഴി​ഞ്ഞ 30നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ല്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

 

 

Kerala

ദോ​ശ​യും ച​മ്മ​ന്തി​യും ചോ​ദി​ച്ചു; 'സ്വാ​ത​ന്ത്ര്യ​സ​മ​രം' അ​വ​സാ​നി​പ്പി​ച്ചെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​ർ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. ത​നി​ക്ക് വി​ശ​ക്കു​ന്നു​വെ​ന്നും ഭ​ക്ഷ​ണം വേ​ണ​മെ​ന്നും രാ​ഹു​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു.

തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഭ​ക്ഷ​ണം വാ​ങ്ങി ന​ൽ​കി. മൂ​ന്നു ദോ​ശ​യും ച​മ്മ​ന്തി​യും ക​ഴി​ച്ചു കൊ​ണ്ടാ​ണ് നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി വെ​ള്ളി​യാ​ഴ്ച രാ​ഹു​ലി​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ അ​റ​സ്റ്റി​ലാ​യ​ത്. അ​റ​സ്റ്റി​ലാ​യ​തോ​ടെ ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​രം തു​ട​രു​ക​യാ​യി​രു​ന്നു.

പു​രു​ഷ​ൻ​മാ​ർ​ക്കു​വേ​ണ്ടി​യു​ള്ള സ്വാ​ത​ന്ത്ര്യ സ​മ​ര​മാ​ണ് താ​ൻ ന​ട​ത്തു​ന്ന​തെ​ന്ന് നി​രാ​ഹാ​രം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ ഈ​ശ്വ​ർ വെ​ള്ളം മാ​ത്ര​മാ​ണ് കു​ടി​ച്ചി​രു​ന്ന​ത്. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

 

 

 

Kerala

ജാ​മ്യം അ​നു​വ​ദി​ച്ചി​ല്ല...​രാ​ഹു​ൽ ഈ​ശ്വ​ർ ജ​യി​ലി​ൽ തു​ട​രും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സി​ൽ അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​റി​ന് കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ചീ​ഫ് അ​ഡീ​ഷ്ണ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നാ​ല് ആ​ണ് ജാ​മ്യം ത​ള്ളി​യ​ത്.

യു​വ​തി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് എ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്‌​ഐ​ആ​ര്‍ വി​വ​ര​ങ്ങ​ള്‍ വാ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഇ​തി​ല്‍ യു​വ​തി​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്തു​ന്ന വി​വ​ര​ങ്ങ​ളി​ല്ല എന്നാണ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ച​ത്.

എ​ഫ്ഐ​ആ​ര്‍ വാ​യി​ച്ച​തി​ല്‍ തെ​റ്റു​പ​റ്റി​പ്പോ​യി, പോ​സ്റ്റ് ചെ​യ്ത വി​ഡി​യോ പി​ന്‍​വ​ലി​ക്കാ​ന്‍ ത​യാ​റാ​ണെന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​വു​മാ​യി രാ​ഹു​ൽ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​തി​നാ​ൽ ചോ​ദ്യം ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

അതിജീവിതയെ അപമാനിച്ച കേസ്: ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ച് രാഹുൽ ഈശ്വർ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. അഡീഷണൽ മജിസ്ട്രേറ്റ് കോടതി ജാമ്യ ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് ഹർജി പിൻവലിച്ചത്.

ഒരേ സമയം രണ്ട് ഹർജി ഫയൽ ചെയ്തത് പ്രോസിക്യൂഷൻ എതിർത്തിരുന്നു. നിയമത്തെ അവഹേളിക്കുന്നതാണ് പ്രതിയുടെ പ്രവൃത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹർജി പിൻവലിച്ചത്.

അതേസമയം നിരാഹാരം തുടരുന്ന രാഹുലിന്‍റെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Kerala

രാ​ഹു​ൽ ഈ​ശ്വ​റി​ന് ഒ​രു കേ​സി​ൽ ര​ണ്ടു ജാ​മ്യഹ​ർ​ജി; വാ​ദം മാ​റ്റി​വ​ച്ച് കോ​ട​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ജീ​​​വി​​​ത​​​യെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ അ​​​പ​​​മാ​​​നി​​​ച്ച​​​തി​​​ന് സൈ​​​ബ​​​ർ പോ​​​ലീ​​​സ് എ​​​ടു​​​ത്തി​​​രു​​​ന്ന കേ​​​സി​​​ൽ ജി​​​ല്ലാ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഒ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെക്കൊ​​​ണ്ടും അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ മ​​​റ്റൊ​​​രു അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെക്കൊ​​​ണ്ടും ജാ​​​മ്യ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്യി​​​ച്ച് രാ​​​ഹു​​​ൽ ഈ​​​ശ്വ​​​ർ.

പ്ര​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി നി​​​യ​​​മസം​​​വി​​​ധാ​​​ന​​​ത്തോ​​​ടു​​​ള​​​ള വെ​​​ല്ലു​​​വി​​​ളി​​​യും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​വു​​മാണെന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ. അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ പ്ര​​​തി​​​യു​​​ടെ പ്ര​​​വൃ​​​ത്തി ബോ​​​ധ​​​പൂ​​​ർ​​​വ​​​മാണെന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദിച്ചു. പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ച കോ​​​ട​​​തി പ്ര​​​തി​​​യു​​​ടെ ജാ​​​മ്യഹ​​​ർ​​​ജി കേ​​​ൾ​​​ക്കു​​​ന്ന​​​ത് മാ​​​റ്റി​​​വ​​​ച്ചു.

അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് എ​​​ൽ​​​സ കാ​​​ത​​​റി​​​ൻ ജോ​​​ർ​​​ജ് ആ​​​ണ് ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ലെ വാ​​​ദം മാ​​​റ്റി​​​വ​​​ച്ച​​​ത്. ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്ത ജാ​​​മ്യ​​​ഹ​​​ർ​​​ജി പി​​​ൻ​​​വ​​​ലി​​​ച്ചു രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ മാ​​​ത്ര​​​മേ കേ​​​സി​​​ൽ വാ​​​ദം കേ​​​ൾ​​​ക്കാ​​​ൻ ക​​​ഴി​​​യൂ എ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

ഹ​​​ർ​​​ജി​​​യി​​​ലെ പ്രാ​​​രം​​​ഭ വാ​​​ദ​​​ത്തി​​​ൽ അ​​​തി​​​ജീ​​​വി​​​ത ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലിനെ​​​തി​​​രേ പോ​​​ലീ​​​സ് എ​​​ടു​​​ത്ത എ​​​ഫ്ഐ​​​ആ​​​റി​​​ലെ സം​​​ഗ​​​തി​​​ക​​​ളാ​​​ണ് വാ​​​യി​​​ച്ച​​​തെ​​​ന്നും നി​​​യ​​​മ വി​​​രു​​​ദ്ധ​​​മാ​​​യി ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ലെ​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​യു​​​ടെ വാ​​​ദം കോ​​​ട​​​തി അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല. ലൈം​​​ഗി​​​ക പീ​​​ഡ​​​ന കേ​​​സി​​​ലെ എ​​​ഫ്ഐ​​​ആ​​​ർ പൊ​​​തു രേ​​​ഖ​​​യാ​​​യി ക​​​ണ​​​ക്കാ​​​ക്കാ​​​നാ​​​കി​​​ല്ല​​​ല്ലോ എ​​​ന്നു കോ​​​ട​​​തി ചോ​​​ദി​​​ച്ചു.

അ​​​തി​​​ജീ​​​വി​​​ത​​​യെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​യോ ഫോ​​​ട്ടോ​​​യോ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​തു മാ​​​റ്റാ​​​ൻ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി പ്ര​​​തി പൂ​​​ർ​​​ണ​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ എ​​​ല്ലാം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ൽ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​ഭാ​​​ഗം വാ​​​ദി​​​ച്ചു.

ജാ​​​മ്യഹ​​​ർ​​​ജിത​​​ന്നെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഹ​​​ർ​​​ജിപോ​​​ലും പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം. അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി പ്ര​​​തി ഒ​​​രു ത​​​ര​​​ത്തി​​​ലും സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. ക​​​ണ്ടെ​​​ടു​​​ത്ത ലാ​​​പ്ടോ​​​പ്പി​​​ന്‍റെ പാ​​​സ് വേ​​​ഡ് ന​​​ൽ​​​കാ​​​ൻ പ്ര​​​തി കൂ​​​ട്ടാ​​​ക്കു​​​ന്നി​​​ല്ല. ഇ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു.

പ്ര​​​തി അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​ത് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്ന വാ​​​ക്കു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്നും യാ​​​ഥാ​​​ർ​​​ഥ്യം മ​​​റ്റൊ​​​ന്നാ​​​ണെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​​ദം. പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക പി​​​ഴ​​​വു​​​ക​​​ൾ തി​​​രു​​​ത്തു​​​ന്ന​​​തി​​​ന് ഹ​​​ർ​​​ജി​​​യി​​​ലെ വാ​​​ദം മാ​​​റ്റി​​​വ​​​ച്ച കോ​​​ട​​​തി, കേ​​​സ് വീ​​​ണ്ടും ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

Kerala

രാ​ഹു​ൽ ഈ​ശ്വ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ പ​രാ​തി​യി​ലെ അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​രി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന​ത്തെ വാ​ദം പൂ​ർ​ത്തി​യാ​യി. തു​ട​ർ​വാ​ദം ശ​നി​യാ​ഴ്ച കേ​ൾ​ക്കും.

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ എ​ഫ്ഐ​ആ​ർ വാ​യി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ളു​ടെ എ​ഫ്ഐ​ആ​ർ എ​ങ്ങ​നെ പ​ബ്ലി​ക് ഡോ​ക്യു​മെ​ന്‍റാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

എ​ഫ്ഐ​ആ​ർ വാ​യി​ച്ച​തി​ൽ അ​തി​ജീ​വി​ത​യെ മോ​ശ​പ്പെ​ടു​ത്തു​ന്ന ഒ​രു കാ​ര്യ​ങ്ങ​ളും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി. അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണ്.

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ജാ​മ്യ ഹ​ർ​ജി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്: രാ​ഹു​ൽ ഈ​ശ്വ​റി​ന് ജാ​മ്യ​മി​ല്ല; ര​ണ്ട് ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​ർ ര​ണ്ട് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് കോ​ട​തി ക​സ്റ്റ‍​ഡി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഗൂ​ഢാ​ലോ​ച​ന പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഓ​ഫീ​സ് സെ​ർ​ച്ച് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൂ​ജ​പ്പു​ര ജ​യി​ലി​ൽ നി​രാ​ഹാ​രം തു​ട​രു​ക​യാ​യി​രു​ന്നു രാ​ഹു​ൽ ഈ​ശ്വ​ർ. ക്ഷീ​ണ​മു​ള്ള​തി​നാ​ൽ‌ ‍ഡ്രി​പ്പി​ടാ​ൻ രാ​ഹു​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച സെ​ഷ​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യി പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ. അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജ​യി​ലി​ൽ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്.

അ​റ​സ്റ്റ് നി​യ​മ​വി​രു​ദ്ധ​മെ​ന്നും ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്താ​നു​ള​ള കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ വാ​ദം. പ​രാ​തി​ക്കാ​രി​യു​ടെ പേ​രോ വി​വ​ര​ങ്ങ​ളോ പ​ര​സ്യ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും വാ​ദ​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.

 

Kerala

അതിജീവിതയെ അപമാനിച്ച കേസ്: രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്നു കോടതിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.

അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നും പരാതിക്കാരിയുടെ പേരോ വിവരങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

കേസിൽ റിമാൻഡിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ് രാഹുൽ ഈശ്വർ. അറസ്റ്റിൽ പ്രതിഷേധിച്ച് നിരാഹാര സമരവും ജയിലിൽ തുടരുകയാണ്.

അതേസമയം, രാഹുൽ ഈശ്വറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിരുവനന്തപുരം സൈബർ പോലീസ് കോടതിയിൽ അപേക്ഷ നൽകി.

Kerala

രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ട്ടി​ണി കി​ട​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കും; അ​ല്ലാ​തെ ആ​ര്‍​ക്കും ഒ​രു ചേ​ത​വു​മി​ല്ല: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഈ​ശ്വ​ര്‍ ജ​യി​ലി​ല്‍ നി​രാ​ഹാ​ര​സ​മ​രം ചെ​യ്യു​ക​യാ​ണെ​ന്ന വാ​ര്‍​ത്ത​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. രാ​ഹു​ല്‍ ഈ​ശ്വ​ര്‍ പ​ട്ടി​ണി കി​ട​ന്നാ​ല്‍ ഇ​വി​ടെ ആ​ര്‍​ക്കും ഒ​രു ചേ​ത​വു​മി​ല്ലെ​ന്ന് ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

രാ​ഹു​ൽ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വി​ക്കും എ​ന്ന​ല്ലാ​തെ ആ​ര്‍​ക്കാ​ണ് പ്ര​ശ്‌​ന​മെ​ന്നും ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ആ​രും രാ​ഹു​ല്‍ ഈ​ശ്വ​റി​നെ തി​രി​ഞ്ഞു​പോ​ലും നോ​ക്കി​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു. രാ​ഹു​ല്‍ ഈ​ശ്വ​റി​ന് സ്വ​ന്തം കു​ടും​ബ​ത്തി​ലെ ഒ​രു പെ​ണ്‍​കു​ട്ടി​ക്ക് ഇ​ങ്ങ​നെ അ​നു​ഭ​വ​മു​ണ്ടാ​യാ​ലേ മ​ന​സി​ലാ​കൂ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

'മ​ഹാ​ത്മാ​ഗാ​ന്ധി പ​ണ്ട് ജ​യി​ലി​ല്‍ നി​രാ​ഹാ​രം കി​ട​ന്നി​ട്ടു​ണ്ട്. മൊ​ട്ടു​സൂ​ചി​യു​ടെ ഉ​പ​കാ​ര​മു​ള​ള​തി​നാ​ണ് നി​രാ​ഹാ​ര​മെ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ തി​രി​ഞ്ഞു​നോ​ക്കും. ഇ​ത് പീ​ഡ​ന​വീ​ര​നെ ന്യാ​യീ​ക​രി​ച്ച​തി​ന​ല്ലേ. ഇ​ര​യെ ത​ക​ര്‍​ക്കു​ന്ന കാ​പാ​ലി​ക​നാ​ണ് രാ​ഹു​ല്‍ ഈ​ശ്വ​ര്‍.'-​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു.

 

Kerala

നി​രാ​ഹാ​ര​ത്തി​ലാ​ണെ​ന്ന് എ​ഴു​തി ന​ൽ​കി; രാ​ഹു​ൽ ഈ​ശ്വ​റി​നെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ കേ​സി​ലെ അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച രാ​ഹു​ൽ ഈ​ശ്വ​റി​നെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി. താ​ൻ നി​രാ​ഹ​ര സ​മ​ര​ത്തി​ലാ​ണെ​ന്ന് രാ​ഹു​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​ന് എ​ഴു​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ന്ന് ര​ണ്ടോ​ടെ രാ​ഹു​ൽ ഈ​ശ്വ​റി​നെ ജ​യി​ൽ മാ​റ്റി​യ​ത്.

രാ​ഹു​ലി​ന്‍റെ ആ​രോ​ഗ്യം നി​രീ​ക്ഷി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​യി​ൽ വ​കു​പ്പ് പൂ​ജ​പ്പു​ര ജി​ല്ലാ ജ​യി​ലി​ൽ നി​ന്ന് സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​വി​ടെ ഡോ​ക്ട​റു​ടെ സേ​വ​ന​വും രാ​ഹു​ൽ ഈ​ശ്വ​റി​ന് ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ വെ​ള്ളം മാ​ത്രം കു​ടി​ച്ചാ​ണ് രാ​ഹു​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്

ജാ​മ്യ​മി​ല്ലാ കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു രാ​ഹു​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ, അ​റ​സ്റ്റ് നി​യ​മ​പ​ര​മ​ല്ലെ​ന്നും യു​വ​തി​യു​ടെ പേ​ര് പ​റ​യു​ക​യോ ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്.

Kerala

ഹാജരാകാൻ നോട്ടീസ് ലഭിച്ചിരുന്നില്ല, പോലീസ് പറ‍ഞ്ഞത് കള്ളം: ദീപ രാഹുൽ ഈശ്വർ

തിരുവനന്തപുരം: അതീജീവിതയെ അപമാനിച്ചെന്ന പരാതിയിൽ സ്റ്റേഷനിൽ ഹാജരാകാൻ രാഹുൽ ഈശ്വറിന് നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ. അതിജീവിതയെ രാഹുൽ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച ദീപ പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും കൂട്ടിച്ചേർത്തു.

നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പോലീസ് തിങ്കളാഴ്ച കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടർനടപടികളിലേക്ക് കടക്കാനാണ് നിലവിലെ തീരുമാനമെന്നും ദീപ പറ‍ഞ്ഞു.

ജയിലിനുള്ളിലെ നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് രാഹുലിന്‍റെ തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Kerala

വെ​ള്ളം മാ​ത്രം; ജ​യി​ലി​നു​ള്ളി​ൽ നി​രാ​ഹാ​ര സമരം ആ​രം​ഭി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ 

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​നു​ള്ളി​ൽ നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി മു​ത​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കി. 

വെ​ള്ളം മാ​ത്രം മ​തി​യെ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ജി​ല്ല ജ​യി​ൽ ബി ​ബ്ലോ​ക്കി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ ക​ഴി​യു​ന്ന​ത്. 

അ​തേ​സ​മ​യം, സൈ​ബ​ർ അ​ധി​ക്ഷേ​പ കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും. ഇ​ന്ന​ലെ രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി ത​ള്ളി​യി​രു​ന്നു. 14 ദി​വ​സ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്: രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഇ​ന്ന് അ​പ്പീ​ൽ ന​ൽ​കും.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ൽ ആ​ണ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​സി​ജെ​എം കോ​ട​തി തി​ങ്ക​ളാ​ഴ്ച രാ​ഹു​ലി​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. 14 ദി​വ​സ​ത്തേ​ക്കാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സൈ​ബ​ർ അ​ധി​ക്ഷേ​പ കേ​സി​ൽ പ്ര​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. പ​രാ​തി​ക്കാ​രി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ൽ ഒ​രു ന​ട​പ​ടി​യും ത​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് സ​ന്ദീ​പി​ന്‍റെ വാ​ദം.

Kerala

അ​തി​ജീ​വി​ത​യു​ടെ ഫോ​ട്ടോ രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ലാ​പ്ടോ​പ്പി​ൽ; പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​കൃ​ത്യം നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച​തി​ന് ജ​യി​ലി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലെ​യും കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ​യും വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്ത്. പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​യാ​ളു​ടെ ലാ​പ്ടോ​പ്പി​ൽ നിന്ന് ക​ണ്ടെ​ത്തി​. 

രാ​ഹു​ൽ ത​യാ​റാ​ക്കി​യ വീ​ഡി​യോ​ക​ൾ പ​രാ​തി​ക്കാ​രി​യെ അ​പ​മാ​നി​ക്കു​ന്ന​ത​ര​ത്തി​ലാ​ണെ​ന്നും പ്ര​തി സ്ഥി​ര​മാ​യി ഇ​ത്ത​രം കാ​ര്യം ചെ​യ്യു​ന്ന​യാ​ളാ​ണെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സ​മാ​ന രീ​തി​യി​ലു​ള്ള മ​റ്റ് കേ​സു​ക​ൾ പ്ര​തി​ക്കെ​തി​രെ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യി​ൽ ചൂ​ണ്ടി​കാ​ട്ടി.

അ​ന്വേ​ഷ​ണ വേ​ള​യി​ൽ അ​തി​ജീ​വി​ത​ക​ൾ​ക്കെ​തി​രെ ഇ​ത്ത​രം പോ​സ്റ്റ്‌ ഇ​ട്ട​തി​നെ നി​സാ​ര​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. ജാ​മ്യ​ത്തി​ൽ വി​ട്ടാ​ൽ സ​മാ​ന കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ ഇ​ട​യു​ണ്ട്. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ഇ​നി​യും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ഹു​ൽ ഇ​ശ്വ​റി​ന് ജാ​മ്യം അ​നു​വ​ദി​ക്കാ​ൻ ആ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച​താ​യി പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ രേ​ഖ​ക​ൾ അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട വാ​ദ​പ്ര​തി​വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് മ​ജി​സ്ട്രേ​റ്റ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

Kerala

പോ​രാ​ട്ടം പു​ര​ഷ​ൻ​മാ​ർ​ക്കു​വേ​ണ്ടി; ജ​യി​ലി​ൽ നി​രാ​ഹാ​ര​മി​രി​ക്കു​മെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ

 തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന കേ​സി​ല്‍ റി​മാ​ൻ​ഡി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​ർ പോ​ലീ​സി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്ത്. പോ​ലീ​സ് കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. കോ​ട​തി​യി​ൽ പോ​ലീ​സ് പ​ച്ച​ക്ക​ള്ള​മാ​ണ് പ​റ​ഞ്ഞ​ത്.

മ​ഹാ​ത്മ​ഗാ​ന്ധി​യു​ടെ പാ​ത​യി​ൽ ജ​യി​ലി​ൽ നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹ​മി​രി​ക്കും. ഇ​ത് പു​രു​ഷ​ൻ​മാ​ർ​ക്ക് വേ​ണ്ടി​യു​ള്ള സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ നി​ന്ന് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​ൽ നി​ന്നും പോ​ലീ​സ് വി​ല​ക്കി​യെ​ങ്കി​ലും വാ​ഹ​ന​ത്തി​ലി​രു​ന്ന് ത​ന്‍റെ നി​ല​പാ​ട് രാ​ഹു​ൽ വി​ളി​ച്ചു പ​റ​യു​ക​യാ​യി​രു​ന്നു.

14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്ത രാ​ഹു​ൽ ഈ​ശ്വ​റി​നെ ഉ​ട​ൻ പൂ​ജ​പ്പു​ര ജി​ല്ലാ ജ​യി​ലി​ൽ എ​ത്തി​ക്കും. പ​രാ​തി​ക്കാ​രി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ൽ ഈ​ശ്വ​റി​നെ ഇ​ന്ന​ലെ പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്‌​ത​ത്‌. രാ​ഹു​ലി​ന്‍റെ വീ​ഡി​യോ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ജ​ഡ്‌​ജി റി​മാ​ൻ​ഡ് ചെ​യ്ത്.

പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണം പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഈ ​അ​വ​സ​ര​ത്തി​ൽ ജാ​മ്യം ന​ൽ​കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

 

 

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ല്‍ ഈ​ശ്വ​ർ റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ചു​വെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ ഈ​ശ്വ​റി​നെ റി​മാ​ൻ​ഡു ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡു ചെ​യ്ത രാ​ഹു​ലി​നെ പൂ​ജ​പ്പു​ര സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റും. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ​രാ​തി​ക്കാ​രി​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യും അ​ധി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്‌​തു​വെ​ന്ന കേ​സി​ലാ​ണ് ന​ട​പ​ടി. രാ​ഹു​ൽ ഈ​ശ്വ​ർ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും യു​വ​തി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ച​ത്.

വീ​ഡി​യോ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളി​ല്ലെ​ന്നും വാ​ദി​ച്ചു. എ​ന്നാ​ൽ പേ​രു​വി​വ​ര​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും അ​തി​ജീ​വി​ത​യെ രാ​ഹു​ൽ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും വാ​ദി​ച്ചു. തു​ട​ർ​ന്ന് കോ‌​ട​തി രാ​ഹു​ലി​നെ റി​മാ​ൻ​ഡു ചെ​യ്യു​ക​യാ​യി​രു​ന്നു.

 

Kerala

രാ​ഹു​ൽ ഈ​ശ്വ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും, മ​റ്റ് പ്ര​തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ ഈ​ശ്വ​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സ്ത്രീ​ക്കെ​തി​രെ സൈ​ബ‍​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി രാ​ഹു​ൽ ഈ​ശ്വ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട സ​ന്ദീ​പ് വാ​ര്യ​ർ, ര​ജി​ത പു​ളി​ക്ക​ൻ, ദീ​പാ ജോ​സ​ഫ് എ​ന്നി​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. ഇ​വ​ർ​ക്ക് ഹാ​ജ​രാ​കാ​നാ​യി സൈ​ബ​ർ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കും. പ​രാ​തി​ക്കാ​രി​ക്കെ​തി​രെ മോ​ശം ക​മ​ന്‍റു​ക​ള്‍ ചെ​യ്ത​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കും. മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ൻ ഫേ​സ് ബു​ക്കി​നോ​ടും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ലാ​പ്പ്ടോ​പ്പി​ൽ നി​ന്നാ​ണ് വീ​ഡി​യോ അ​പ്‍​ലോ​ഡ് ചെ​യ്‌​ത​തെ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ആ​ദ്യ​മൊ​ഴി. പി​ന്നീ​ട് ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​നി​റ​ങ്ങി​യ​പ്പോ​ൾ മൊ​ബൈ​ൽ കൈ​മാ​റു​ക​യാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ മൊ​ബൈ​ലി​ലെ ഒ​രു ഫോ​ൾ​ഡ​റി​ൽ അ​പ്‍​ലോ​ഡ് ചെ​യ്ത വീ​ഡി​യോ പോ​ലീ​സ് ക​ണ്ടെ​ത്തി. രാ​ഹു​ൽ ഈ​ശ്വ​ർ ഉ​ൾ​പ്പെ​ടെ പ​രാ​തി​ക്കാ​രി സ​മ​ർ​പ്പി​ച്ച നാ​ല് പേ​രു​ടെ യു​ആ​ർ​എ​ൽ ഐ​ഡി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്.

Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാ​ഹു​ൽ ഈ​ശ്വ​ർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചതിന് രാ​ഹു​ൽ ഈ​ശ്വ​ർ അറസ്റ്റിൽ. രാ​ഹു​ൽ ഈ​ശ്വ​റി​നെ സൈ​ബ​ർ പോ​ലീ​സ് വീ​ട്ടി​ൽ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തതിനു പിന്നാലെയാണ് അറസ്റ്റ്.

രാഹുലിന്‍റെ ലാ​പ്ടോ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. പ​രാ​തി​ക്കാ​രി​ക്കെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ധി​ക്ഷേ​പം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​താ​ത് ജി​ല്ല​ക​ളി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് രാ​ഹു​ൽ ഈ​ശ്വ​ർ അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ രാഹുൽ അഞ്ചാം പ്രതിയാണ്. തിങ്കളാഴ്ച രാഹുലിനെ കോടതിയിൽ ഹാജരാക്കും.

യുവതിയുടെ പരാതിയിൽ രാഹുലിനു പുറമേ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർക്കെതിരെയാണ് കേ​സെ​ടു​ത്ത​ത്. രാ​ഹു​ൽ ഈ​ശ്വ​ർ അ​ഞ്ചാം പ്ര​തി​യും സ​ന്ദീ​പ് വാ​ര്യ​ർ നാ​ലാം പ്ര​തി​യു​മാ​ണ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജ്ഞി​ത പു​ളി​ക്ക​നാ​ണ് ഒ​ന്നാം പ്ര​തി.

അ​ഭി​ഭാ​ഷ​ക​യാ​യ ദീ​പ ജോ​സ​ഫി​നെ പ്ര​തി​യാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ജീ​വി​ത​യെ തി​രി​ച്ച​റി​യു​ന്ന​വി​ധ​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്നി​വ​യും ഐ​ടി നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Kerala

അതിജീവിതയെ അധിക്ഷേപിച്ച കേസ്: സന്ദീപ് വാര്യർ നാലാം പ്രതി

 തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരെയും പ്രതിചേർത്തു. അതിജീവിതയെ അപമാനിച്ച കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യര്‍.

ഐഡന്‍റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കേസ്. കേസിൽ രാഹുൽ ഈശ്വർ അഞ്ചാം പ്രതിയും രഞ്ജിത പുളിക്കൻ ഒന്നാംപ്രതിയും അഡ്വ. ദീപ ജോസഫ് രണ്ടാം പ്രതിയുമാണ്.

യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സൈബറിടങ്ങളിലൂടെയും തന്‍റെ യുട്യൂബ് ചാനലിലൂടെയും അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിൽ രാഹുൽ ഈശ്വർ നിരന്തരം പോസ്റ്റുകളും വിഡിയോകളും ഇട്ടിരുന്നു.

പരാതിയെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.

രാഹുൽ ഈശ്വർ ഉൾപ്പെടെ നാലുപേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനുശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്.

Kerala

മാങ്കൂട്ടത്തിനെതിരായ പീഡനക്കേസ്; അതിജീവിതയെ അപമാനിച്ചതിന് രാഹുൽ ഈശ്വർ കസ്റ്റഡിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് സൈബര്‍ പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. സൈബർ എസിപി ഉടൻ എആർ ക്യാന്പിലെത്തി ചോദ്യം ചെയ്യും. രാഹുൽ സ്വന്തം വാഹനത്തിൽ ഭാര്യയോടൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിനു ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസിന്‍റെ നടപടി.

Latest News

Up